Covid19
ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 29.58 ലക്ഷത്തിലേറെ ജീവനുകള്‍

ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതിനിടയിലും കൊവിന്റെ രണ്ടാം തരംഗം ലോകത്തെ പിടിച്ച് കുലക്കുന്നു. രോഗബാധിതതരുടെ എണ്ണം വലിയ തോതില്‍ ഉയരുകയാണ്. 24 മണിക്കൂറിനിടെ മാത്രം അഞ്ച് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ പതിമൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം പിന്നിട്ടു. വൈറസ് മൂലം 29.58 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനൊന്ന് കോടി ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ കേസുള്ള അമേരിക്കയില്‍ മൂന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.76 ലക്ഷം പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.55 ലക്ഷമായി ഉയര്‍ന്നു.
ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ 1,68,912 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 1.70 ലക്ഷമായി ഉയര്‍ന്നു.