National
ബാബരി കേസില്‍ പ്രതികളെ വെറുതെവിട്ട ജഡ്ജി ഉപ ലോകായുക്ത

ലക്‌നോ | ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി, സംഘ്പരിവാര്‍ നേതാക്കളെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ ഉത്തര്‍പ്രദേശില്‍ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര യാദവിനെ ആറ് വര്‍ഷത്തേക്കാണ് ഉപ ലോകായുക്തയായി നിയമിച്ചത്.
ബാബ്‌റി മസ്ജിദ് കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലെന്നായിരുന്നു കോടതി വിധിച്ചത്. എല്‍ ക അദ്വാനി. മുരളി മനോഹര്‍ ജോഷി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി ഉമ ഭാരതി എന്നീ പ്രതികളെയായിരുന്നു കുറ്റവിമുക്തരാക്കിയത്.
---- facebook comment plugin here -----