Connect with us

Kasargod

കുമ്പള- മഞ്ചേശ്വരം സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റു

Published

|

Last Updated

പുത്തിഗെ | കാസർകോട് ജില്ലയിലെ 35 മഹല്ല് ജമാഅത്തുകൾ കൂടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഖാസിയായി ബൈഅത്ത് ചെയ്തു. താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തോടെയാണ് കുമ്പള- മഞ്ചേശ്വരം സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റത്.

മഹല്ലുകളുടെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും കുടുംബ പ്രശ്‌നങ്ങൾ കോടതിയിലേക്ക് നീങ്ങാതെ മഹല്ല് തലത്തിൽ തന്നെ പറഞ്ഞു തീർക്കുന്നതിന് സംവിധാനം കാണുമെന്നും ചുമതലയേറ്റുകൊണ്ട് കാന്തപുരം പറഞ്ഞു. ഇതിനായി ഇമാമുമാർക്കും മഹല്ല് നേതൃത്വത്തിനും ആവശ്യമായ ബോധവത്കരണം നടത്തും. പുത്തിഗെ മുഹിമ്മാത്ത് ആസ്ഥാനമായി ഖാസി ഹൗസ് പ്രവർത്തിക്കും.

പുത്തിഗെ മുഹിമ്മാത്തിൽ നടന്ന ഖാസി സ്ഥാനാരോഹണച്ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് തലപ്പാവ് അണിയിച്ചു. സയ്യിദ്  പി എസ് ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. കെ പി ഹുസൈൻ സഅദി കെ സി റോഡ് താജുശ്ശരീഅ അനുസ്മരണ പ്രഭാഷണം നടത്തി.

Latest