Connect with us

Kerala

കൊവിഡില്‍ രണ്ടാം തരംഗം; സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന പോലീസ് പരിശോധന

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും . ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത്വര്‍ധിച്ചു വരികയാണ്. വരുംദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.

നാളെ മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കാനാണ് യോഗത്തിലെ പ്രധാന തീരുമാനം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന്‌ ഉറപ്പാക്കാനാണ് പോലീസ് പരിശോധന. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍സെക്ടറല്‍ മജിട്രേറ്റുമാരെയും നിയമിക്കും.ആര്‍ടിപിസിആര്‍ ടെസ്റ്റ്വര്‍ധിപ്പിക്കാനുംകൂടുതല്‍ പേര്‍ക്ക്വാക്സിനേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മററ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റീന്‍ എന്നത് നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

Latest