Connect with us

National

കൊവിഡ് വാക്‌സിന്‍ ക്ഷാമമെന്ന് മഹാരാഷ്ട്രയും ആന്ധ്രയും; വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രം

Published

|

Last Updated

മുംബൈ  | രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന്കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ വ്യക്തമാക്കിയിരുന്നു.14 ലക്ഷം കൊവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നുംമൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നുംമഹാരാഷ്ട്ര സര്‍ക്കാരുംനേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിന്‍ ക്ഷാമം ഉണ്ടെന്നറിയിച്ചു. . 3.7 ലക്ഷം വാക്‌സിസിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്.

ഒരു സംസ്ഥാനത്തുംനിലവില്‍ വാക്സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന്‍ വിതരണം തുടരും- ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Latest