ഷിറിയ അലിക്കുഞ്ഞി മുസ്ലിയാരെ അനുസ്മരിച്ചു

Posted on: April 5, 2021 8:47 pm | Last updated: April 5, 2021 at 8:47 pm
മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു.

മലപ്പുറം | കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ താജുശരീഅ ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍ അനുസ്മരണ സമ്മേളനം നടത്തി. മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച പരിപാടി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

അലിക്കുഞ്ഞി ഉസ്താദിന്റെ വിയോഗം വിജ്ഞാന മേഖലക്ക് തീരാനഷ്ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു അദ്ദേഹമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ അനുസ്മരിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പാരായണം, തഹ് ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍ എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട് പ്രസംഗിച്ചു.