Connect with us

National

അസമിലും ബംഗാളിലും ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

Published

|

Last Updated

കൊല്‍ക്കത്ത | വാശിയേറി പ്രചാരണങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും അസമിലും ആദ്യഘട്ട പോളിംഗ് നാളെ. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളാണ് ഒന്നാംഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിക്കുക. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ അധികാരം നിലനിര്‍ത്താന്‍ ത്യണമൂല്‍ കോണ്‍ഗ്രസിനും അധികാരം പിടിച്ചെടുക്കാന്‍ ബി ജെ പിക്കും നിര്‍ണായകമാണ് നളെ നടക്കുന്ന വോട്ടെടുപ്പ്. ബംഗാളിലെ 30 സീറ്റുകളിലെ 27 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ത്യണമൂല്‍ കോണ്‍ഗ്രസിനും അധികാരത്തിലെത്താന്‍ ബി ജെ പിക്കും ഈ സീറ്റുകളിലെ വിജയം അനിവാര്യമാണ്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിനക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അവസാന മണിക്കൂറുകളില്‍ വിഷയമാക്കിയ ത്യണമൂല്‍ നീക്കം ബി ജെ പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ത്യണമുള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമിപിച്ചതിന് പിന്നാലെ പ്രസ്താവനയെ ന്യായീകരിച്ച് ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി. മമത ബാനര്‍ജി തങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ബംഗാളിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ അവര്‍ പ്രവര്‍ത്തിക്കുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

അസമില്‍ ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന 47 മണ്ഡലങ്ങളില്‍ 27 എണ്ണം ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളില്‍ അസം ഗണ പരിഷത്ത് എട്ട്, കോണ്‍ഗ്രസ് ഒമ്പത്, എ ഐ യു ഡി എഫ് രമ്ട്, ഒരിടത്ത് സ്വതന്ത്രന്‍ എന്നിങ്ങനെയാണ് 2016ലെ കക്ഷിനില. അകെയുള്ള 126 സീറ്റുകളില്‍ 100 ല്‍ കൂടുതല്‍ ലക്ഷ്യമിടുന്ന ബി ജെ പിക്കും അധികാരം തിരിച്ച് പിടിക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം.

Latest