Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ ഇല്ല

Published

|

Last Updated

കൊച്ചി |  എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. അത് വരെ തുടര്‍നടപടി പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശംനല്‍കി. മറുപടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സര്‍ക്കാരും കോടതിയില്‍ നിലപാടറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചുള്ള ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ ആണ് സ്വപ്ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. രണ്ട് വനിത പോലീസുകാരുടെ മൊഴിയിലാണ് കേസ് എടുത്തത്. എന്നാല്‍ സ്വപ്ന സുരേഷിനൊപ്പോം ഇവര്‍ ഉണ്ടായില്ലെന്ന് ഇഡി പറയുന്നു.

അതേ സമയം കേസുമായി മുന്നോട്ട് പോകാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നല്‍കി. ക്രൈംബ്രാഞ്ചിന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താമെന്നും കോടതി അറിയിച്ചു.