Connect with us

National

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസല്‍ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. ഇന്ധന വില റെക്കോര്‍ഡ് പിന്നിട്ടശേഷം ആദ്യമായാണ് നേരിയ കുറവ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ വര്‍ധനവാണ് ഉണ്ടായത്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറയുന്നതെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം. കഴിഞ്ഞ 14 ദിവസങ്ങളിലായി ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നിരുന്നു.

---- facebook comment plugin here -----

Latest