Connect with us

Kerala

പി എം സുരേഷ് ബാബു എന്‍ സി പിയിലേക്ക്

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ച കെ പി സി സി നിര്‍വാഹക സമിതി അംഗം അഡ്വ. പി എം സുരേഷ് ബാബു എന്‍ സി പിയില്‍ ചേര്‍ന്നേക്കും. ഇതിന്റെ ഭാഗമായി അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലെത്തിയ പി ടി ചാക്കോയുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. അടുത്ത ആഴ്ച പി ടി ചാക്കോക്കും സുരേഷ് ബാബുവിനും കോഴിക്കോട് സ്വീകരണം ഒരുക്കാന്‍ എന്‍ സി പി നീക്കം നടത്തുന്നുണ്ട്. കോണ്‍ഗ്രസിലെ കൂടുതല്‍ അസംതൃപ്തരെ എന്‍ സി പിയിലെത്തിക്കാനാണ് പി ടി ചാക്കോ നീക്കം നടത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മറ്റ് വിഷയങ്ങളിലുമായി നേതൃത്വത്തോട് ഉടക്കി നില്‍ക്കുന്ന നിരവധി നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ട് വരുകയാണ്. കോഴിക്കോട് ജില്ലയില്‍ സുരേഷ് ബാബുവിനെ കൂടാതെ രണ്ട് മുതിര്‍ന്ന നേതാക്കള്‍കൂടി കോണ്‍ഗ്രസ് വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിയില്‍ അവഗണനയാണെന്ന് സുരേഷ് ബാബു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്നും എല്‍ ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest