Connect with us

International

കനത്ത മഴ; ആസ്‌ത്രേലിയയില്‍ വ്യാപക നാശം

Published

|

Last Updated

സിഡ്‌നി | ന്യൂ സൗത്ത് വെയ്ല്‍സിലും തെക്കു പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലുമുണ്ടായ കനത്ത മഴയില്‍ വ്യാപക നാശം. രാജ്യത്തെ ഒരു കോടി ജനങ്ങളെ പ്രളയം ബാധിച്ചു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് 20,000 പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിപാര്‍പ്പിച്ചിരുന്നു. 22,000 പേരോട് ഒഴിഞ്ഞുപോകാന്‍ തയാറായിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. നിരവധി വീടുകള്‍ ഇതിനകം പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവക്കുണ്ടായ നാശം ഭീകരമാണെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ മഴക്കു ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍, സാധാരണനില കൈവരിക്കാന്‍ ദിവസങ്ങളെടുക്കും.

 

 

Latest