Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 12.47 കോടി പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് |  പല രാജ്യങ്ങളിലും കൊവിഡിന്റെ രണ്ടാം ഘട്ടവും മൂന്നാംഘട്ടവും ആരംഭിച്ചതോടെ പുതിയ കേസുകളും മരണങ്ങളും കുതിച്ച് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം പന്ത്രണ്ട് കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. 27.45 ലക്ഷം പേര്‍ വൈറസ് മൂലം മരണപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുള്ള അമേരിക്കയില്‍ 3,06,34,211 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.56 ലക്ഷമായി ഉയര്‍ന്നു. കൊവിഡില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.2.98 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാല്‍പതിനായിരത്തിലധികം പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.1.60 ലക്ഷം പേര്‍ മരിച്ചു. മൂന്നര ലക്ഷത്തിലധികം പേരാണ് നിലവില്‍ ഇന്ത്യയില്‍ ചികിത്സയിലുള്ളത്.

 

 

Latest