Connect with us

Kerala

ക്രൈംബ്രാഞ്ച് കേസ്; ഇ ഡി ഹരജി ഇന്ന് കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് ഇ ഡിയുടെ ആരോപണം.

രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ഹരര്‍ജിയില്‍ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 17 ന് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് സി ബിെ എയ്ക്ക് കൈമാറണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ജസ്റ്റിസ് വി ജി അരുണ്‍ ഇന്ന് പരിഗണിക്കും.

 

Latest