Connect with us

Kerala

ശ്രീരാമകൃഷ്ണനെതിരെ സ്വപ്നയുടെ മൊഴി പുറത്ത്

Published

|

Last Updated

കൊച്ചി | സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് പുറത്തായത്. ഹൈക്കോടതിയില്‍ ഇ ഡി നല്‍കിയ ഹരജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.

ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌നയുടെ മൊഴി. ഒമാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ് മൊഴി.

സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

Latest