Connect with us

National

മൊറട്ടോറിയം: വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്നആവശ്യം സുപ്രീംകോടതി തള്ളി. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

പലിശ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബേങ്കിനും നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പക്ഷേ ഈ കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ ബോങ്കുകള്‍ക്ക്കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരില്‍ നിന്നെങ്കിലും പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.