Connect with us

Covid19

കൊവിഡ് വ്യാപനം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

Published

|

Last Updated

ബ്രസ്സല്‍സ് | കൊവിഡ്- 19 വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സും പോളണ്ടും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സില്‍ 16 മേഖലകളിലാണ് ലോക്ക്ഡൗണ്‍. 2.1 കോടി ജനങ്ങളെ ബാധിക്കും.

അവശ്യ വസ്തുക്കള്‍ വില്‍ക്കാത്ത ഷോപ്പുകള്‍, ഹോട്ടലുകള്‍, സാംസ്‌കാരിക- കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പോളണ്ടില്‍ അടച്ചിടുക. മൂന്നാഴ്ചത്തേക്കാണ് ഇത്. നവംബര്‍ മുതല്‍ പോളണ്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലാണ്.

ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജര്‍മനിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനികളുടെ വിതരണം വൈകിയതിനാല്‍ യൂറോപ്യന്‍ യൂനിയനില്‍ ഉടനീളം വാക്‌സിന്‍ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രസെനിക്ക കൊവിഡ് വാക്‌സിന്‍ ഉപയോഗം തടഞ്ഞിട്ടുമുണ്ട്.