Kerala
മുതിര്‍ന്ന സിപിഐ നേതാവ് സി എ കുര്യന്‍ അന്തരിച്ചു

ഇടുക്കി | മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ എംഎല്‍എയുമായിരുന്ന സി എ കുര്യന്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന്മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.
മൂന്നു തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു.
1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1996ല്‍ ഡെപ്യൂട്ടി സ്പീക്കറായി.
കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
---- facebook comment plugin here -----