Connect with us

Kerala

യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ , ക്ഷേമപെന്‍ഷന്‍, കിറ്റ് തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ശശി തരൂരിന്റെ ആഭിമുഖ്യത്തില്‍ ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്.

Latest