Connect with us

International

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 3,899 മരണം

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12 കോടി പിന്നിട്ടു. 120,334,876 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. 2,663,073 പേര്‍ക്ക് കൊവിഡിനാല്‍ ജീവന്‍ നഷ്ടമായി. 96,886,852 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നും വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 292,099 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 3,899 പേര്‍ കൊവിഡ് ബാധയേത്തുടര്‍ന്ന് മരണമടയുകയും ചെയ്തു.

നിലവില്‍ 20,784,951 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതില്‍ 89,658 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തില്‍ 21 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ ആളുകളെ കൊവിഡ് ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest