Connect with us

Ongoing News

രണ്ടാം ടി20യില്‍ അനായാസം ഇന്ത്യ; അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ

Published

|

Last Updated

അഹമ്മദാബാദ് | ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 164 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 17.5 ഓവറിൽ ഏഴ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.

ഓപണര്‍ കെ എല്‍ രാഹുല്‍ ആറ് പന്ത് നേരിട്ട് സംപൂജ്യനായി മടങ്ങിയത് ഇന്ത്യന്‍ ക്യാംപിനെ ഞെട്ടിച്ചെങ്കിലും ടി20യിൽ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി നേടി. കിഷന്‍ 32 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോലി പുറത്താകാതെ 79 റൺസ് നേടി. കിഷന് ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തും കൂറ്റനടികളിലൂടെ റണ്‍സ് നേടി. 13 ബോളില്‍ നിന്ന് 26 റണ്‍സെടുത്ത് പന്ത് മടങ്ങി. ശ്രേയസ് അയ്യർ എട്ട് റൺസെടുത്തു.

46 റണ്‍സെടുത്ത ജേസണ്‍ റോയ് ആണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. 35 ബോളില്‍ നിന്നാണ് റോയ് 46 റണ്‍സെടുത്തത്. ഇയോന്‍ മോര്‍ഗന്‍ 28ഉം ഡേവിഡ് മാലനും ബെന്‍ സ്‌റ്റോക്‌സും 24 വീതവും റണ്‍സെടുത്തു.

ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാറിനും യുസ്വേന്ദ്ര ചാഹലിനും ഓരോ വീതം വിക്കറ്റ് ലഭിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റാശിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.