International
കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് മരണം

നൂര്‍സുല്‍ത്താന്‍ | കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കസാക്കിസ്ഥാന്‍ നഗരമായ അല്‍മാറ്റിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് അപകടം.
തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ നിന്ന് അല്‍മാറ്റിയിലേക്ക് വരികയായിരുന്നു വിവമാനം. പ്രാദേശികയ സമയം വൈകീട്ട 5:20 ആയപ്പോള്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. അപകടകാരണം ഇപ്പോള്‍ വ്യക്തമല്ല.
കസാക്കിസ്ഥാന്‍ അതിര്‍ത്തി സേനയുടെ വിമാനമാണ് അപകടത്തില്‍പെട്ടത്.
---- facebook comment plugin here -----