National
തമിഴ്‌നാട്ടില്‍ 234 കിലോ സ്വര്‍ണവുമായി മൂന്ന് പേര്‍ പിടിയില്‍

ചെന്നൈ | തമിഴ്‌നാട്ടിലെ സേലത്ത് വന്‍ സ്വര്‍ണവേട്ട. മിനിലോറിയില്‍ അനധികൃതമായി കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് തിഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടുപോയതാണോ എന്ന് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 18 ലക്ഷത്തോളം രൂപയും ആറ് കിലോ വെള്ളിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
---- facebook comment plugin here -----