Kerala
തന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയില്ല: കാരാട്ട് റസാഖ്

കോഴിക്കോട് | തന്റെ സഹോദരന്റെ മരണം രണ്ടര വര്‍ഷം മുമ്പുണ്ടായ ഒരു അപകടത്താലാണെന്ന് കാരാട്ട് റസാഖ് എം എല്‍ എ. അതില്‍ ഒരു ദുരൂഹതയുള്ളതായി അറിയില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അമിത് ഷാ അത് വ്യക്തമാക്കണമെന്നും കാരാട്ട് റസാഖ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സത്യം പുറത്തുവരാന്‍ ഏത് അന്വേഷണത്തിനും കേന്ദ്രം തയ്യാറാകണം. എന്നാല്‍ എന്തെങ്കിലും വിവാദം സൃഷ്ടിച്ച് രാഷ്ട്രീയ ലക്ഷ്യാണുള്ളതെങ്കില്‍ അതിന് കുടുംബം നിന്ന് തരില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുസ്ലിം ലീഗ് പ്രദേശിക നേതാക്കളുമാണ്. പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമാണ് അവരുടെ ലക്ഷ്യം. കുടിപ്പകക്ക് കാരണമാകുന്ന ഒരു ബിസിനസും തന്റെ സഹോദരന്‍ ചെയ്തിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
2018ല്‍ താമരശ്ശേരി ചുങ്കത്തുവെച്ച് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ മരണപ്പെട്ടത്.