National
മഹാരാഷ്ട്രയില്‍ വാഹനാപകടം: അഞ്ച് മരണം

ബീഡ്| മഹാരാഷ്ട്രയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. ബീഡ്-പാര്‍ലി ഹൈവേയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിയന്ത്രണം നഷ്ടമായ ട്രക്ക് ഒരു കാറിലും ബൈക്കിലും ഇടിച്ചിരുന്നു. ഇതില്‍ സഞ്ചരിച്ചവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ബിഡ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
---- facebook comment plugin here -----