Connect with us

Kerala

മുഖ്യമന്ത്രി മുസ്ലിം പ്രീണനം നടത്തുന്നു: തൃശൂര്‍ അതിരൂപത

Published

|

Last Updated

തൃശൂര്‍ | മുസ്ലീം പ്രീണനം പറഞ്ഞ് മുഖ്യമന്ത്രി പിണറായി
വിജയനേയും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനേയും യു ഡി എഫ് നേതൃത്വത്തേയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്നും ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയാണെന്നും അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ പറയുന്നു. കെ ടി ജലീലിനെ മുന്‍നിര്‍ത്തിയാണ് ഈ മുസ്ലീം പ്രീണനമെന്നും ഇവര്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്ന യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണെന്ന് അതിരൂപത കുകുറ്റപ്പെടുത്തുന്നു. നേരത്തെ യു ഡി എഫ് ചെയ്ത പ്രീണനം ഇപ്പോള്‍ എല്‍ ഡി എഫ് പിന്തുടരുകയാണ്. ഹാഗിയ സോഫിയ വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ നടത്തിയത് തല മറന്ന് എണ്ണ തേക്കലാണെന്നും ഈ പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

 

 

Latest