സംസ്ഥാനത്ത് ഇനി ഓണ്‍ലൈന്‍ റമ്മി കളി കുറ്റകരം

Posted on: February 27, 2021 2:54 pm | Last updated: February 27, 2021 at 6:03 pm

കൊച്ചി | സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹരര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പിന്നാലെ റമ്മി കളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.