ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: February 23, 2021 11:39 am | Last updated: February 23, 2021 at 3:32 pm

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ വാദത്തിന് തയാറാണെന്ന് സി ബി ഐ വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങുന്ന കാര്യത്തിലാകും ഇന്ന് തീരുമാനമെടുക്കുക. നിരവധി തവണ മാറ്റിവയ്ക്കപ്പെട്ട ശേഷമാണ് കേസില്‍ വാദം തുടങ്ങാനിരിക്കുന്നത്. സി ബി ഐ സമയം നീട്ടി ചോദിച്ചത് കാരണമാണ് വാദം മാറ്റിവച്ചിരുന്നത്.

വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് കോടതി ആവശ്യപ്പെട്ട പ്രകാരം നല്‍കാന്‍ ഇതുവരെ സി ബി ഐക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളുള്‍പ്പെടെ ശക്തമായ വാദവുമായി വന്നാല്‍ മാത്രമേ ഹരജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു യു ലളിത് നേരത്തെ സി ബി ഐയോട് വ്യക്തമാക്കിയിരുന്നു.