രാജ്യത്ത് ഒരുകോടി 10 ലക്ഷം കവിഞ്ഞ് കൊവിഡ് കേസുകള്‍

Posted on: February 23, 2021 11:09 am | Last updated: February 23, 2021 at 3:32 pm

ന്യൂഡല്‍ഹി | രാജ്യത്ത് ഒരുകോടി 10 ലക്ഷം കവിഞ്ഞ് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ 10,584 പേര്‍ക്ക് കൂടി രോഗം പിടിപെട്ടതോടെ സ്ഥിരീകരിച്ച ആകെ കേസുകള്‍ 1,10,16,434 ആയി. 78 മരണം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,56,463 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പുതുതായി 13,255 പേര്‍ രോഗത്തില്‍ നിന്ന് മോചനം തേടി. 1,07,12,665 പേരാണ് ആകെ രോഗമുക്തര്‍. 24 മണിക്കൂറിനുള്ളില്‍ 2,749 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,47,306 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.