Connect with us

International

ലോകത്ത് കൊവിഡ് മരണങ്ങള്‍ 25 ലക്ഷത്തിലേക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് 19 വൈറസ് ഭീതിയില്‍ നിന്ന് രക്ഷയില്ലാതെ ലോകം. വൈറസിന്റെ വ്യാപന തോത് വാക്‌സിന്‍ വിതരണം ആരംഭിച്ച ഇക്കാലയളവിലും ഉയര്‍ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മൂന്ന് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ആകെ കേസുകള്‍ ഇതിനകം പതിനൊന്ന് കോടി പത്തൊന്‍പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ കാല്‍ക്കോടിയിലേക്ക് എത്തുകയാണ്. കൃത്മയാി പറഞ്ഞാല്‍ 24.77 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. മരണസംഖ്യ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശങ്കപ്പെടുത്തുന്നവിധം വര്‍ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. നിലവില്‍ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഏറ്റവും കേസുള്ള അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.11 ലക്ഷം പേര്‍ മരിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രണ്ട് ആഴ്ചക്ക് ശേഷം കേസുകള്‍ വര്‍ധിക്കുന്നതായി കേന്ദ്രം പറയുന്നു. 13,000ത്തിലധികം പുതിയ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.47 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര്‍ മരിച്ചു.

ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി കടന്നു.2.46 ലക്ഷം പേര്‍ മരിച്ചു.റഷ്യയില്‍ 41 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 80,000ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലും 41 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു.

 

 

Latest