Connect with us

Ongoing News

ആസ്‌ത്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് നവോമി

Published

|

Last Updated

മെല്‍ബണ്‍ | ആദ്യമായി ഒരു മേജര്‍ ഫൈനലില്‍ കളിക്കുന്ന അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്ത് ജപ്പാന്റെ നവോമി ഒസാക്കക്്  ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (സ്‌കോര്‍: 6-4, 6-3) നവോമിയുടെ വിജയം.

നവോമിയുടെ രണ്ടാം ആസ്േ്രതലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്.ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നവോമി വിജയം കൈപ്പിടിയിലാക്കിയത്.

ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ 100 ശതമാനം വിജയമെന്ന നേട്ടം നവോമി നിലനിര്‍ത്തി. ഇതിനു മുമ്പ് കളിച്ച 2018, 2020 വര്‍ഷങ്ങളിലെ യു എസ് ഓപ്പണിലും 2019-ലെ ആസ്േ്രതലിയന്‍ ഓപ്പണിലും നവോമിക്കായിരുന്നു കിരീടം. മോണിക്ക സെലസിന് ശേഷം കരിയറിലെ ആദ്യ നാല് മേജര്‍ ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ നവോമിയുടെ പേരിലായി.

 

 

---- facebook comment plugin here -----

Latest