Connect with us

Fact Check

FACT CHECK: പട്ടിണിപ്പാവങ്ങളായ കുട്ടികള്‍ക്ക് മുന്നില്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന ഗ്രേറ്റ തന്‍ബര്‍ഗ്; സത്യാവസ്ഥയറിയാം

Published

|

Last Updated

ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ഒരു ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പട്ടിണിപ്പാവങ്ങളായ ആഫ്രിക്കന്‍ കുട്ടികള്‍ക്ക് മുന്നില്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന തന്‍ബര്‍ഗിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

പാവങ്ങളായ കുട്ടികള്‍ നോക്കിയിരിക്കുമ്പോള്‍ ഒരു ഗ്ലാസ് ജനലിന് അപ്പുറം ഗ്രെറ്റ കുശാലായി ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്. വ്യാജ പരിസ്ഥിതി പ്രവര്‍ത്തകയാണ് ഗ്രേറ്റ എന്നതിന് വേറെ തെളിവ് വേണമോയെന്നാണ് പലരും ചോദിക്കുന്നത്.

യാഥാര്‍ഥ്യം : ഗ്രേറ്റ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഗ്ലാസ് ജനലിന് അപ്പുറം ആഫ്രിക്കന്‍ കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളെ മോര്‍ഫ് ചെയ്ത് ചേര്‍ത്തതാണ്. 2019 ജനുവരി 22നാണ് ഭക്ഷണം കഴിക്കുന്ന ഫോട്ടോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഗ്രെറ്റ പങ്കുവെച്ചത്. ഇത് മോര്‍ഫ് ചെയ്താണ് വ്യാജ പ്രചാരണം.

Latest