പുത്തന്‍ മോഡലുമായി ബെനെലി; വില 4.60 ലക്ഷം രൂപ

Posted on: February 18, 2021 3:48 pm | Last updated: February 18, 2021 at 3:48 pm

ന്യൂഡല്‍ഹി | 2021 ബെനെലി ലിയോന്‍ഷിനോ 500 മോഡല്‍ ബൈക്ക് ഇന്ത്യന്‍ വിപണിയിലിറങ്ങി. ബിഎസ് 6 മാനദണ്ഡ പ്രകാരം നിര്‍മിച്ച ഈ മോഡല്‍ സ്റ്റീല്‍ ഗ്രേ, ലിയോന്‍ഷിനോ റെഡ് നിറങ്ങളില്‍ ലഭിക്കും. സ്റ്റീല്‍ ഗ്രേക്ക് 459,900 രൂപയും റെഡിന് 469,900 രൂപയുമാണ് വില.

കഴിഞ്ഞ വര്‍ഷത്തെ മോഡലിനേക്കാള്‍ വില കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ബിഎസ് 6 വാഹനങ്ങള്‍ ഇന്ത്യയിലിറക്കാനാണ് ബെനെലി പദ്ധതിയിടുന്നത്.

ഇരട്ട സിലിന്‍ഡര്‍ ഫോര്‍ സ്‌ട്രോക്, ലിക്വിഡ് കൂള്‍ഡ് 500 സിസി എന്‍ജിന്‍, 8 വാല്‍വ് മോട്ടോര്‍, 6 സ്പീഡ് ഗിയര്‍ബോക്‌സ്, 17 ഇഞ്ച് ആലോയ് വീല്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

ALSO READ  രണ്ട് വൈദ്യുത സ്‌കൂട്ടറുകളുമായി ഈവി ഇന്ത്യ; വില 55,000 മുതല്‍