Connect with us

Kerala

കരുവാറ്റയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 30 പവന്‍ കവര്‍ന്നു

Published

|

Last Updated

ആലപ്പുഴ | കരുവാറ്റയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ദേശീയപാതക്ക് സമീപത്തെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.

ജ്വല്ലറിയുടെ രണ്ട് ഷട്ടറുകള്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ജ്വല്ലറിക്ക് അടുത്തുള്ള ബേങ്കിലും മോഷണം നടന്നിരുന്നു. സംഭവത്തില്‍ ഹരിപ്പാട് പോലീസ് അന്വേഷണം തുടങ്ങി.