Connect with us

Kerala

കൊച്ചി ജലമെട്രോയുടെ ആദ്യപാത ഉദ്ഘാടനം അല്‍പ്പസമയത്തിനകം

Published

|

Last Updated

കൊച്ചി | മെട്രോ നഗരമായ കൊച്ചിയുടെ ഗതാഗത, ടൂറിസം രംഗത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ജലമെട്രോയുടെ ആദ്യപാതയുടെ ഉദ്ഘാടനം ഇന്ന്. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പേട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായ പനംകുറ്റി പുതിയ പാലം, കനാല്‍ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വൈറ്റില ജലമെട്രോ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.

ജലമെട്രോയുടെ വൈറ്റിലമുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കുവരെയുള്ള പാതയാണ് ഉദ്ഘാടനം ചെയ്യുന്നത്. മാര്‍ച്ചില്‍ ജലമെട്രോ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 78.6 കിലോമീറ്ററില്‍ 15 പാതകളിലാണ് സര്‍വീസ്. 38 സ്റ്റേഷനുണ്ട്. 678 കോടിയാണ് പദ്ധതിച്ചെലവ്. പേട്ട എസ് എന്‍ ജംഗ്ഷന്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗമായാണ് പനംകുറ്റി പാലം നിര്‍മിച്ചത്. തേവരപേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെ നഗരത്തിലെ കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. 1500 കോടി രൂപ ചെലവഴിച്ച് സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയില്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുന്നത്.