Connect with us

National

കോടതിയുടെ ജീര്‍ണാവസ്ഥയെക്കുറിച്ച് വാചാലനായ ഗൊഗോയിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജീര്‍ണാവസ്ഥയിലെത്തിയെന്ന് പറഞ്ഞ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നീതിന്യായ വ്യവസ്ഥയെ ഇന്ന് കാണുന്ന തരത്തില്‍ തരംതാഴ്ത്തുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച വ്യക്തയാണ് ഗൊഗോയിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഗൊഗോക്കെതിരെയുള്ള ലൈംഗികാരോപണം, റാഫേല്‍, അയോധ്യ കേസുകളിലെ സംശയാസ്പദമായ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഭൂഷന്റെ വിമര്‍ശനം. ഇത്രയൊക്കെ ചെയ്ത ആള്‍ ജുഡീഷ്യറിയെ ജീര്‍ണ്ണിച്ചതാണെന്ന് വിളിക്കുന്നത് ദയനീയമാണ് എന്നും ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ജീര്‍ണിച്ച അവസ്ഥയിലാണെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നുമായിരുന്നു ഗൊഗോയി പറഞ്ഞത്.

 

 

Latest