Connect with us

Kerala

ശബരിമല; നിയമ നിര്‍മാണം നടത്താമെന്നത് വിവരക്കേട്-എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയില്‍ കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം അസാധ്യമാണെന്ന് നിയമന്ത്രി ധനമന്ത്രി എ കെ ബാലന്‍. കോടതിയുടെ ഭരണഘടാനാ ബെഞ്ചിന് മുമ്പുള്ള ഒരു കേസില്‍ നിയമ നിര്‍മാണത്തിന് പാര്‍ലിമെന്റിന് പോലും കഴിയില്ല. സംസ്ഥാന നിയമസഭക്കും ഇത് ബാധകമാണ്. നിയമം കൊണ്ടുവരുമെന്ന പ്രതിപക്ഷ നിലപാട് വിവരക്കേടാണ്. ഒരു ഉത്തരവാദിത്തമുള്ള പാര്‍ട്ടി ഇത്തരം വിവരക്കേടുകള്‍ പറയരുത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം ഒരു തവണ വായിക്കുക പോലും ചെയ്യാതെയാണ് പ്രതിപക്ഷ വിമര്‍ശനമെന്നും ബാലന്‍ മാധ്യമങ്ങോട് പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഏശില്ല. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്.

ശബരിമല വീണ്ടും ചര്‍ച്ചയാക്കുന്നത് യു ഡി എഫിന്റെ ഹിന്ദു വോട്ട് തിരികെകൊണ്ടുവരാനുള്ള തന്ത്രമാണ്. കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ തന്ത്രമാണിതെന്നും ബാലന്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണത്തിലേക്ക് പോകുകയാണ്. ഇത് ഉറച്ച കാര്യമാണ്. ഇതില്‍ വിറളിപൂണ്ടാണ് യു ഡി എഫിന്റെ ഇപ്പോഴത്തെ നീക്കമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.