Kerala
നന്ദിപ്രമേയ ചര്‍ച്ച അവസാനിപ്പിച്ച് രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ന്യൂഡല്‍ഹി | രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പതിവില്‍ നിന്ന് വ്യത്യസ്തമായി ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ആദ്യം രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പറയുന്നത്. കര്‍ഷക സമരത്തില്‍ നടന്ന ചര്‍ച്ചയോടുള്ള സര്‍ക്കാര്‍ പ്രതികരണവും പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും.
പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷ തിരുമാനം. ലോക്സഭയില്‍ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപ്രമേയ ചര്‍ച്ച ആരംഭിക്കും. ലോക് മത്ത് ചാറ്റര്‍ജി പ്രമേയം അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ ചര്‍ച്ച ലോക്സഭയില്‍ നടന്നിട്ടില്ല. രാജ്യസഭയില്‍ നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുന്നതിനാല്‍ ലോക്സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആകും നന്ദി പറയുക എന്നാണ് ഇപ്പോഴത്തെ വിവരം.