Connect with us

National

ദുരന്ത ഭൂമിയിൽ നിന്നൊരു ആശ്വാസ വാർത്ത: തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ പെട്ടയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുങ്ങിയ തുരങ്കത്തില്‍ പെട്ടയാളെ ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) ആണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഏതാനും മീറ്ററുകള്‍ മാത്രം വിസ്താരമുള്ള ഇടുങ്ങിയ തുരങ്കത്തില്‍ നിന്ന് ഒരാളെ വളരെ സാവധാനം പുറത്തെത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. കയറുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സേനാംഗങ്ങള്‍ “സോര്‍ ലഗ കെ ഹൈശ” എന്ന് ഉരുവിടുന്നുണ്ട്. ചെളി നിറഞ്ഞ തുരങ്കത്തില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.

രക്ഷാപ്രവര്‍ത്തനം വിജയപ്രദമായതോടെ സേനാംഗങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. തുരങ്കത്തില്‍ 16 ജോലിക്കാരാണ് അകപ്പെട്ടിരുന്നത്. ഇവരെയെല്ലാം രക്ഷപ്പെടുത്തി. തപോവന്‍- വിഷ്ണുഗഡ് ഹൈഡല്‍ പദ്ധതിയുടെ തുരങ്കത്തിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്.

കൂപ്പുകൈകളോടെയാണ് തുരങ്കത്തില്‍ കുടുങ്ങിയയാള്‍ പുറത്തെത്തിയത്. ആശ്വാസത്തോടെ അദ്ദേഹം പുഞ്ചിരിക്കുമ്പോള്‍, “അപ്‌നാ ഭായ് ആഗയാ, ബലേ ബലേ, ഖുഷ് ഹോഗയാ യാര്‍, നയി സിന്ദഗി” എന്ന് ഉരുവിടുകയായിരുന്നു ഐ ടി ബി പി അംഗങ്ങള്‍. വീഡിയോ കാണാം:

 

Latest