Connect with us

Gulf

ഹോപ് ദൗത്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു

Published

|

Last Updated

ദുബൈ | യു എ ഇയുടെ ചൊവ്വ പര്യവേഷണ പേടകമായ ഹോപ്, ദൗത്യ അന്തരീക്ഷത്തില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം അകലെ നില്‍ക്കെ യു എ ഇ ഭരണാധികാരികള്‍ സമൂഹ മാധ്യമ പ്രൊഫൈലുകള്‍ നവീകരിച്ചു. അറബ്‌സ് ടു മാര്‍സ് എന്ന സന്ദേശവുമായി ഫെബ്രുവരി ഒമ്പത് ആലേഖനം ചെയ്ത മുദ്രയാണ്
പ്രൊഫൈല്‍. ചൊവ്വാ ദൗത്യം ലക്ഷ്യത്തോടടുക്കുന്‌പോള്‍ ബഹിരാകാശ ഗവേഷണ തൊഴില്‍, പഠനഗവേഷണ മേഖലകളിലടക്കം രാജ്യം ഉയരങ്ങളിലെത്തും. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉത്പാദനം പ്രാദേശികമായി ആരംഭിക്കും. ഇതോടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങും.

മികവ് പുലര്‍ത്തുന്ന വിദേശികള്‍ക്കും അവസരം ലഭിക്കും. പാഠ്യപദ്ധതികളില്‍ ബഹിരാകാശ ശാസ്ത്രവും അനുബന്ധ മേഖലകളും ഉള്‍പെടുത്തി പ്രാഥമിക തലം മുതല്‍ സമഗ്ര മാറ്റം ലക്ഷ്യമിടുന്നു. പഠനഗവേഷണ പദ്ധതികള്‍ക്കായി യു എ ഇയിലെ സര്‍വകലാശാലകള്‍ പൂര്‍ണസജ്ജമായതായും വിദഗ്ധര്‍ വ്യക്തമാക്കി. ഒന്പതിന് വൈകിട്ട് 7.45ന് ചൊവ്വാ ഭ്രമണപഥത്തില്‍ യു എ ഇ പേടകം എത്തുമെന്നാണ് പ്രതീക്ഷ.

ചൊവ്വാ പര്യവേക്ഷണത്തിലൂടെ ലഭ്യമാകുന്ന പുതിയ വിവരങ്ങള്‍ ബഹിരാകാശ മേഖലയിലെ അനന്തസാധ്യതകളിലേക്കാണ് നയിക്കുകയെന്ന് അരിസോണ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി ജിയോളജിക്കല്‍ സയന്‍സസ് പ്രൊഫ. ഫിലിപ് ക്രിസ്റ്റന്‍സന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest