കര്‍ഷക സമരത്തില്‍ പ്രതികരിക്കാതെ മോഹന്‍ലാല്‍

Posted on: February 6, 2021 4:28 pm | Last updated: February 6, 2021 at 4:28 pm

കൊച്ചി | രാജ്യ ചരിത്രത്തിലെ ഏറ്റവും വലി കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഒന്നും പറയാതെ നടന്‍ മോഹന്‍ലാല്‍. പല വിഷയത്തിലും സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്ന നടന്‍ മോഹന്‍ലാലിനോട് ഇന്ന് ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ഷക സമരത്തില്‍ പ്രതികരിക്കുന്നില്ല പിന്നീട് പ്രതികരിക്കാമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

കര്‍ഷക സമരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി സെലിബ്രിറ്റികള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ പലരുടേയും തങ്ങളുടെ ഭരണകൂട, സംഘ്പരിവാര്‍ വിധേയത്വം വ്യക്തമാക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനോട് പ്രതികരണം ചോദിച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി പല തവണ മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.