വേങ്ങര പി അബ്ദു ഹാജി നിര്യാതനായി

Posted on: February 5, 2021 1:48 pm | Last updated: February 5, 2021 at 1:48 pm

വേങ്ങര | കേരള മുസ്ലീം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റും എസ് എം എ വെസ്റ്റ് ജില്ലാ പ്രസിഡന്റുമായ പി അബ്ദുഹാജി വേങ്ങര എന്ന പുല്ലമ്പലവന്‍ അബ്ദുഹാജി ( 76)നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വെെകീട്ട് അഞ്ചിന് വേങ്ങര മാട്ടിൽ പള്ളി ഖബർസ്ഥാനിൽ.

വിവിധ സുന്നീ സ്ഥാപനങ്ങളുടെ ഭാരവാഹിയും വേങ്ങരയിലെ സ്വര്‍ണ്ണ വ്യാപാരിയുമാണ്. ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായും എസ് എം എ യുടെ ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്