വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസ്; സുരേഷ് ഗോപി ജാമ്യമെടുത്തു

Posted on: February 5, 2021 12:36 pm | Last updated: February 5, 2021 at 12:36 pm

കൊച്ചി | വ്യാജ രേഖകളുണ്ടാക്കി പുതുച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി കോടതിയിലെത്തി ജാമ്യമെടുത്തു.

പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള രണ്ട് ഓഡിക്കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകക്ക് താമസിക്കുന്നുവെന്ന വ്യാജ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.