കിഷോര്‍ ബിയാനിക്കും കമ്പനിക്കും വിലക്കേര്‍പ്പെടുത്തി സെബി

Posted on: February 4, 2021 4:40 pm | Last updated: February 4, 2021 at 4:42 pm

മുംബൈ | കിഷോര്‍ ബിയാനി, സഹോദരന്‍, ഇവരുടെ ഒരു കമ്പനി എന്നിവക്ക് ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി സെബി. കമ്പനിക്കുള്ളില്‍ വില്‍പ്പന നടത്തുക, കമ്പനിക്ക് വേണ്ടി ഓഹരി വില്‍പ്പന മത്സരം ശക്തമാക്കുക തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് നടപടി. ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് അനധികൃത വ്യാപാരം നടത്തിയത്.

ഗ്രൂപ്പ് കമ്പനിയായ ഫ്യൂച്ചര്‍ റീടെയിലിന്റെ ഓഹരികളിലാണ് ഈ കമ്പനി വ്യാപാരം നടത്തിയത്. 2017ലായിരുന്നു സംഭവം. വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയയുടനെയായിരുന്നു ഈ വ്യാപാരം.

കിഷോര്‍ ബിയാനി, സഹോദരന്‍, കമ്പനി എന്നിവക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. ആരോപണങ്ങള്‍ ബിയാനി എതിര്‍ത്തു. അതേസമയം, ചില്ലറ വില്‍പ്പന കമ്പനി റിലയന്‍സിന് വില്‍ക്കാനുള്ള ഫ്യൂച്ചറിന്റെ പദ്ധതിയെ ഈ നടപടി ബാധിക്കില്ലെന്നാണ് ഇവരുടെ അവകാശവാദം.

ALSO READ  ക്രിപ്‌റ്റോകറന്‍സി ഇടപാട് അനുവദിക്കാനൊരുങ്ങി വിസ