മംഗളൂരുവിലെ നഴ്‌സിംഗ് കോളജില്‍ 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

Posted on: February 4, 2021 4:36 pm | Last updated: February 4, 2021 at 4:36 pm

മംഗളൂരു | മംഗളൂരു ഉള്ളാളിലെ നഴ്‌സിംഗ് കോളജിലെ 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്. ഇതോടെ ഫെബ്രുവരി 19 വരെ കോളജ് കാമ്പസിനെ കണ്ടെയിന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചു. ജീവനക്കാരുടെതും വിദ്യാര്‍ഥികളുടെതുമായി 104 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് മലയാളികളായ 49 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 38 പേര്‍ പെണ്‍കുട്ടികളാണ്.

ബെംഗളൂരുവില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് വിവരം.