Connect with us

Kerala

കാംഷാഫ്റ്റിന് പ്രശ്‌നം; ഥാര്‍ ഡീസല്‍ മോഡല്‍ തിരിച്ചുവിളിച്ച് മഹീന്ദ്ര

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ഇറക്കിയ ഥാര്‍ ഡീസല്‍ മോഡല്‍ തിരിച്ചുവിളിച്ച് മഹീന്ദ്ര. കാംഷാഫ്റ്റ് തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ ഏഴിനും ഡിസംബര്‍ 25നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് പ്രശ്‌നമുള്ളത്.

ഈ മോഡലില്‍ വരുന്ന 1,577 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. വിതരണക്കാരുടെ പ്ലാന്റിലെ മെഷീന്‍ സെറ്റിംഗ് പോരായ്മ കാരണമാണ് പ്രശ്‌നമുണ്ടായതെന്ന് മഹീന്ദ്ര അറിയിച്ചു. ഥാര്‍ ഉടമകളുമായി മഹീന്ദ്ര ബന്ധപ്പെടും.

ഡീസല്‍ വകഭേദം കൈവശമുള്ളവര്‍ മഹീന്ദ്രയുടെ ഔദ്യോഗിക സര്‍വീസ് സെന്ററുകളില്‍ വാഹനമെത്തിക്കണം. തുടര്‍ന്ന് വാഹനം പരിശോധിച്ച് സൗജന്യമായി തകരാര്‍ പരിഹരിച്ച് നല്‍കും. കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ ഥാര്‍ എസ് യു വി മഹീന്ദ്ര ഇറക്കിയത്.

Latest