ആഡംബര കാറുകള്‍ ഇന്ത്യയിലിറക്കി പോര്‍ഷെയും ഫെരാരിയും

Posted on: February 3, 2021 3:52 pm | Last updated: February 3, 2021 at 3:53 pm
പോര്‍ഷെ 2021 പെനാമിറ

ന്യൂഡല്‍ഹി | 2021 പെനാമിറ ഇന്ത്യന്‍ വിപണിയിലെത്തിച്ച് പോര്‍ഷെ. 1.45 കോടി രൂപ മുതല്‍ 2.43 കോടി വരെയാണ് രാജ്യത്തെ എക്‌സ് ഷോറൂം വില. പെനാമിറ, പെനാമിറ ജി ടി എസ്, പെനാമിറ ടര്‍ബോ എസ്, പെനാമിറ ടര്‍ബോ എസ് ഇ- ഹൈബ്രിഡ് എന്നീ നാല് മോഡലുകളാണ് വരുന്നത്.

2.9 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ബേസ് മോഡലിനുള്ളത്. ഏറ്റവും ഉയര്‍ന്നത് വി8 എന്‍ജിനാണു. ഇലക്ട്രിക് വേര്‍ഷനില്‍ 17.9 കിലോവാട്ട് ബാറ്ററിയാണ് വരുന്നത്. ഒറ്റച്ചാര്‍ജില്‍ 59 കിലോമീറ്റര്‍ വരെ ഓടാം. എട്ട് സ്പീഡ് ഇരട്ട ക്ലച്ച് യൂനിറ്റാണുള്ളത്.

ഫെരാരി റോമ

റോമ എന്ന മോഡലാണ് ഫെരാരി ഇറക്കിയത്. 3.6 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഭാരക്കുറവിന് വേണ്ടി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചേസിസ് ആണുള്ളത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.4 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

ALSO READ  ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥറിന്റെ വിതരണം ഡല്‍ഹിയില്‍ ആരംഭിച്ചു