സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; വില കുറയും

Posted on: February 1, 2021 5:06 pm | Last updated: February 1, 2021 at 5:06 pm

ന്യൂഡല്‍ഹി | കുതിച്ചുയരുന്ന സ്വര്‍ണ വിലക്ക് കടിഞ്ഞാണിട്ട് കേന്ദ്ര ബജറ്റ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണു സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ല്‍ 1,88,280 കോടി രൂപയുടെ 446.4 ടണ്‍ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയുന്നതോടെ കള്ളക്കടത്ത് കുറയുമെന്നാണ് വിലയിരുത്തല്‍. ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്നത് സ്വര്‍ണവിപണിയാണ്. സ്വര്‍ണവിലക്ക് ഒപ്പം ഇരുമ്പ്, സ്റ്റീല്‍, ചെമ്പ് എന്നിവയുടെ വിലയും കുറയും.