Connect with us

Gulf

സാമൂഹിക സേവനത്തിന് ഐ എസ് സിക്ക് മഹാത്മാ അവാർഡ്

Published

|

Last Updated

അബുദാബി | കൊവിഡ് മഹാമാരിയുടെ ആരംഭ കാലത്ത് നടത്തിയ സാമൂഹിക പ്രവർത്തനത്തിന് അബുദാബി ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിന് (ഐ എസ് സി) മഹാത്മാ അവാർഡ് ലഭിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ എസ് പി എൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിനാണ്  ഐ എസ് സി യെ തിരഞ്ഞെടുത്തത്. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന് 2020 ലെ മഹാത്മാ അവാർഡ് ലഭിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബോധവൽക്കരണ ക്യാമ്പ്, സൗജന്യ ആരോഗ്യ പരിശോധന, ഭക്ഷ്യ വസ്തുക്കൾ, ഭക്ഷണം, മരുന്നുകൾ, പി പി ഇ കിറ്റ് വിതരണം, വിമാന ടിക്കറ്റ് വിതരണം, താമസ സ്ഥലം എന്നിവ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഐ എസ് സി പ്രസിഡന്റ് യോഗീഷ് പ്രഭു അവാർഡ് ഏറ്റുവാങ്ങി. ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, അവാർഡ് ഫൗണ്ടർ അമിത് സച്‌ദേവ , ചെയർപേഴ്സൺ ഷല്ലു ജിൻഡാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഐ എസ് സിയിൽ നടന്ന വാർത്താസമ്മേളനത്തിൽ  വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗീസ്, ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ , ട്രഷറർ ഷിജിൽകുമാർ എന്നിവർ പങ്കെടുത്തു.

Latest