Kerala
കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
തിരുവനന്തപുരം | കല്ലമ്പലം തോട്ടക്കാട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍.ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അപകട കാരണം വ്യക്തമായിട്ടില്ല. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍.
പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കെഎല്‍ 02 ബികെ 9702 എന്ന നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.
മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ്.
---- facebook comment plugin here -----



