5ജി ശ്രേണിയില്‍ ചെലവ് കുറഞ്ഞ മോഡലുമായി ഓപ്പോ

Posted on: January 25, 2021 3:02 pm | Last updated: January 25, 2021 at 3:02 pm

ബീജിംഗ് | ഓപ്പോ എ55 5ജി ചൈനീസ് വിപണിയില്‍ ഇറങ്ങി. മീഡിയടെക് ഡൈമന്‍സിറ്റി 700 എസ് ഒ സി, 6ജിബി റാം, 5,000 എം എ എച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ച് പ്രത്യേകതയാണ്.

ഓപ്പോ എ55 5ജിക്ക് 1,599 ചൈനീസ് യുവാന്‍ (ഏകദേശം 18,000 രൂപ) ആണ് വില. 6ജിബി+ 128 ജിബി മോഡലിനാണ് ഈ വില. ബ്രിസ്‌ക് ബ്ലൂ, റിഥം ബ്ലാക് നിറങ്ങളില്‍ ലഭ്യമാണ്.

ഇന്റേണല്‍ സ്‌റ്റോറേജ് 1ടിബി വരെ ഉയര്‍ത്താം. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 13 മെഗാപിക്‌സല്‍ ആണ് പ്രൈമറി വരുന്നത്. 2 മെഗാപിക്‌സല്‍ വീതം മാക്രോ സെന്‍സര്‍, പോര്‍ട്രെയ്റ്റ് എന്നിവയാണ് ബാക്കിയുള്ള ക്യാമറകള്‍ വരുന്നത്. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ALSO READ  വാട്ട്‌സാപ്പില്‍ പുതിയ അപകടം; ആര്‍ക്കും നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം